Thursday 18 June 2015

a new malayalam novel



നോവലിസ്റ്റ്‌ : രാമചന്ദ്രന്‍ കാഞ്ഞിന്‍ക്കാട്ട്
published by: H and C publishing.
അവതാരിക: സന്തോഷ്‌ ഏചിക്കാനം.


"മിസ്കിനുകളുടെ സ്വര്‍ഗം" (നോവല്‍)




കുവൈറ്റ്‌ പ്രവാസ ജീവിതത്തെ കുറിച്ച് കേട്ടറിവുകള്‍ ധാരാളം. കുവൈറ്റ്‌ മലയാളി ജീവിതത്തെ - അവിടത്തെ സാമൂഹ്യ സാബത്തിക പാശ്ചാത്തല്ത്തില്‍ നേരിട്ട് നോക്കി കാണാന്‍ കഴിയുന്ന കഥ. ഇതിലെ കഥാപാത്രങ്ങളും നമ്മുടെ മുന്നില്‍ വിചിത്രമായ എന്നാല്‍ സത്യ സന്ധമായ രംഗ്ങ്ങള്‍ അനാവരണം ചെയ്യുന്നു.ഗള്‍ഫില്‍ ജോലി ചെയ്ത ഓരോ പ്രവാസിയും കേട്ട് മറന്നിരിക്കാന്‍ ഒരിക്കലും ഇടയില്ലാത്ത വാക്കാണ്‌ - മിസ്കിന്‍.... മിസ്കിന്‍....

ഇത് ഒരു ദേവ രാജന്റെ കഥയാണ്. അയാളുടെ സ്നേഹിതന്‍ ബഷീറിന്റെ കഥയാണ്‌. ആ കഥയില്‍ ഗള്‍ഫില്‍ ജീവിച്ച ഓരോ മലയാളിയും തന്റെ സ്വന്തം ജീവിതമോ അനുഭവമോ വലിയൊരു ചിത്രമായി തെളിഞ്ഞു വ്യാപിച്ചു കിടക്കുന്നത് അത്ഭുതപെടുത്തുമെന്നാണ് എനിക്ക് തോന്നുന്നത്.

ഷെയ്ഖ്‌ ലില്ലി, ആയ സെബാസ്റ്റ്യന്‍, മൊയ്തു നബിയാര്‍ - ഈ കഥാപാത്രങ്ങള്‍ വലിയ പ്രതീകങ്ങള്‍ ആണ്. ഒരേ സമയത്ത് ഇവര്‍ ഇരകളുടെയും ചൂഷിതരുടെയും കുപ്പായം ധരിച്ചിരിക്കുന്നവരാണ്‌. മാതംഗി എന്ന ശ്രി ലങ്കകാരി ആയ പെണ്‍കുട്ടിയും ദേവിക റാണി എന്ന അന്ധ്രക്കാരി പരിചാരികയും, കാമതിന്റെയും സ്നേഹത്തിന്റെയും ഭാഷ, പുരുഷന് പലപ്പോഴും മനസിലാകാന്‍ കഴിയാത്തതെന്ന് സൂചിപ്പിക്കുന്നു.



ഈ നോവലിന്റെ അന്ത്യ ഘട്ടം സദാമിന്റെ കുവൈറ്റ്‌  ആക്രമണം, പ്രവാസികളുടെ യുദ്ധകാല ഭയങ്ങള്‍
വ്യാകുലതകള്‍ എന്നിവ വെളിപ്പെടുത്തുന്നു. ആ യുദ്ധത്തിന്റെ നിഴലുകളില്‍ പത്തി വിടര്‍ത്തി ആടിയ ചില മലയാളികളുടെ കുററ വാസനകളും നിറം ചോരാതെ നമ്മള്‍ ഈ നോവലില്‍ കാണാന്‍ കഴിയുന്നു.